ആദ്യദിവസത്തെ ജോലിക്ക് 20 മൈല്‍ നടന്ന് യുവാവ്; സര്‍പ്രൈസ് നല്‍കി കമ്പനി

By Web DeskFirst Published Jul 17, 2018, 8:10 PM IST
Highlights
  • കത്രീന ചുഴലിക്കാറ്റ് മൂലം ബ്രിമിംഗ്ഹാമില്‍ നിന്നും അലബാമയിലെ ഹോംവുഡിലേക്ക് താമസം മാറ്റിയ ദരിദ്ര കുടുംബാംഗമാണ് കാര്‍
  • ഇദ്ദേഹത്തെ വൈറലാക്കിയ സംഭവം ഇങ്ങനെ

ഹോംവുഡ്: അമേരിക്കയിലെ അലബാമയിലെ വാള്‍ട്ടര്‍ കാര്‍ എന്ന യുവാവിന്‍റെ ആദ്യ ജോലി ദിനം അവിസ്മരണീയമാണ്. ഇന്ന് അമേരിക്കയില്‍ എങ്ങും ചര്‍ച്ച വിഷയമാണ് ഈ ചെറുപ്പക്കാരന്‍. കത്രീന ചുഴലിക്കാറ്റ് മൂലം ബ്രിമിംഗ്ഹാമില്‍ നിന്നും അലബാമയിലെ ഹോംവുഡിലേക്ക് താമസം മാറ്റിയ ദരിദ്ര കുടുംബാംഗമാണ് കാര്‍.

ഇദ്ദേഹത്തെ വൈറലാക്കിയ സംഭവം ഇങ്ങനെ, ബെല്‍ഹോപ്സ് എന്ന കമ്പനിയില്‍ തന്‍റെ ആദ്യ ദിവസത്തെ ജോലിക്ക് കയറി ദിവസം ഏല്‍പ്പിച്ച ദൗത്യം ഹോംവുഡില്‍ നിന്നും പതിനാല് കിലോമീറ്റര്‍ അകലെ പെല്‍ഹാമിലായിരുന്നു.  വീടുമാറുവാന്‍ ഉദ്ദേശിക്കുന്നവരെ അവരുടെ സാധനങ്ങള്‍ നീക്കുവാന്‍ സഹായിക്കുന്ന കമ്പനിയാണ്  ബെല്‍ഹോപ്സ്. എന്നാല്‍ ജോലിക്ക് ചേരുന്നതിന് രണ്ട് ദിവസം മുന്‍പ് കാറിന്‍റെ വാഹനം ബ്രേക്ക് ഡൗണായി. അത് നന്നാക്കേണ്ട പണം അയാളുടെ കയ്യില്‍ ഇല്ലായിരുന്നു.

ഇതോടെ രാവിലെ 6.30ന് പെല്‍ഹാമിലെ വീട് മാറുവാന്‍ നില്‍ക്കുന്ന ലെമിയുടെ വീട്ടില്‍ എത്തണം. അതിനാല്‍ ആദ്യദിവസത്തെ ജോലിക്ക് അലംഭാവം കാണിക്കാതെ സ്വന്തം വീട്ടില്‍ നിന്നും കാര്‍ രാത്രി തന്നെ നടക്കാന്‍ ആരംഭിച്ചു. പകുതി ദൂരം പിന്നീട്ടപ്പോള്‍ തന്നെ പോലീസ് കാറിനെ തടഞ്ഞു. അസമയത്തുള്ള നടത്തം തന്നെ കാരണം. എന്നാല്‍ കാര്യം അന്വേഷിച്ചപ്പോള്‍ പോലീസിന് മതിപ്പ്.

ഇതോടെ പോലീസുകാര്‍ കാറിന് പ്രഭാത ഭക്ഷണം വാങ്ങിക്കൊടുത്ത് തങ്ങളുടെ വാഹനത്തില്‍ ജെന്നി ലെമിയുടെ വീട്ടില്‍ എത്തിച്ചു. ലെമി ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായി. 

ഞാനും ഭര്‍ത്താവ് ക്രിസും 5.45ന് തന്നെ എഴുന്നേറ്റ് സാധനങ്ങള്‍ പാക്കിംഗ് ആരംഭിച്ചിരുന്നു, 6.30ന് ഡോര്‍ബെല്ല് ശബ്ദിച്ചു, ആദ്യം ഒരു പോലീസ് ഓഫീസറായിരുന്നു. അവരാണ് ഈ നല്ലവനായ യുവാവിനെക്കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ വീടുമാറ്റത്തെ സഹായിക്കാന്‍ വന്നവന്‍, അവന്‍റെ ആദ്യത്തെ ജോലി ദിനം, ശരിക്കും പറഞ്ഞാല്‍ അവന്‍റെ ആദ്യത്തെ ട്രെയ്നിംഗ് ദിനത്തില്‍ തന്നെ അവന്‍ കാണിച്ചത് വലിയൊരു അര്‍പ്പണ മനോഭാവമാണ്, ലെമിയുടെ ഫേസ്ബുക്കിലെ വൈറലായ കുറിപ്പ് പറയുന്നു. 

കാര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ എങ്ങനെ തന്‍റെ ആദ്യജോലി ഏറ്റെടുക്കുമെന്ന് കാറിന് അറിയില്ലായിരുന്നു, അവന്‍ അതിനാല്‍ രാത്രി നടക്കുവാന്‍ തുടങ്ങി. ഏതാണ്ട് 20 കിലോമീറ്റര്‍ എങ്കിലും അവന്‍ നടക്കാന്‍ തീരുമാനിച്ചുകാണും. തന്‍റെ വാക്ക് കേട്ട് വിശ്രമിക്കാന്‍ നില്‍ക്കാതെ ആ യുവാവ് വന്നത് മുതല്‍ തന്‍റെ ജോലി ആരംഭിച്ചെന്നും ലെമി പറയുന്നു.

എതായാലും ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ ബെല്‍ഹോപ്സ്  എന്ന കമ്പനിയും തങ്ങളുടെ സ്റ്റാര്‍ ജോലിക്കാരനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ബ്രേക്ക് ഡൗണായ കാറിന് പകരം ഒരു പുതിയ കാര്‍ തന്നെ ജോലിക്കാരന് സമ്മാനിച്ചു കമ്പനി സിഇഒ ലൂക്ക് മാര്‍ക്കിന്‍.

click me!