സംഗീത ജ്വല്ലറിയിലെ കവര്‍ച്ച; പ്രധാന പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

Web Desk |  
Published : Jul 06, 2018, 06:36 AM ISTUpdated : Oct 02, 2018, 06:44 AM IST
സംഗീത ജ്വല്ലറിയിലെ കവര്‍ച്ച; പ്രധാന പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

Synopsis

പ്രതിയുടെ ചിത്രം പൂര്‍ണരൂപത്തില്‍ അന്വേഷണം ശക്തമാക്കി

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കല്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ സംഗീത ജൂവലറിയില്‍ നടന്ന കവര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ സി സി ടിവി ദൃശ്യങ്ങള്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കയ ശേഷം ഫോട്ടോ പൂര്‍ണ രൂപത്തില്‍ കിട്ടിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.വി ബേബി പറഞ്ഞു.

രണ്ട് ഡിവൈഎസ്പിമാര്‍, സൈബര്‍ ടീം അടക്കം നാല് എസ്ഐമാര്‍ 12 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു നഗരത്തിലെ സ്വര്‍ണ വ്യാപാരികളെ നടുക്കിയ കവര്‍ച്ച നടന്നത്. 115 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സമീപത്തെ സ്വര്‍ണ കടയിലെ താഴ് തകര്‍ത്ത നിലയിലുമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വൻ കുടിയിറക്കം; മൂന്ന് ചേരികളിലെ 717 കുടുംബങ്ങളോട് 45 കിമീ അകലെ ഫ്ലാറ്റുകളിലേക്ക് മാറാൻ നിർദേശം
മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ വെച്ച്, വിടപറഞ്ഞത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായ നേതാവ്