ആലപ്പുഴയില്‍ ആര്‍എസ്എസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : Feb 13, 2018, 07:47 AM ISTUpdated : Oct 05, 2018, 02:27 AM IST
ആലപ്പുഴയില്‍ ആര്‍എസ്എസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Synopsis

ആലപ്പുഴ:  വള്ളികുന്നത്ത് ആര്‍എസ്എസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടായത്. പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. പരിക്കേറ്റ മറ്റ് രണ്ടു പേരെയും കായകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ഓഞ്ചിയത്തും മട്ടന്നൂരും രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്നു. ഈ സംഭവങ്ങളില്‍ പത്തോളം പേര്‍ക്ക് വെട്ടേറ്റിറ്റുണ്ട്. അക്രമത്തില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടിരുന്നു. ഓഞ്ചിയത്ത് സിപിഎം - ആര്‍എംപി തമ്മിലാണ് സംഘര്‍ഷമെങ്കില്‍ മട്ടന്നൂരില്‍ സിപിഎം - കോണ്‍ഗ്രസും തമ്മിലാണ് അക്രമം. ഇന്നലെ രാത്രി 11.30 ടെയാണ് മട്ടന്നൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സുഹൈബിനെ വെട്ടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല'; തെരഞ്ഞെടുപ്പിൽ പിണറായി നയിക്കുമെന്ന് എംഎ ബേബി, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക
നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം