അലാസ്‌കയില്‍ ശക്തമായ ഭൂകമ്പം: അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

By Web DeskFirst Published Jan 23, 2018, 5:26 PM IST
Highlights

അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അലാസ്‌ക കടലിലാണ് 7.9 ആഘാതം രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 

അലാസ്‌കയിലെ കൊഡിയാക് നഗരത്തില്‍ നിന്നും 280 കി.മീ തെക്ക്-കിഴക്ക് ഭാഗത്തായി കടലില്‍ 25 കിമീ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജലോപരിതലത്തിലഅതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ യുഎസ് ജിയോളജിക്കല്‍ സര്‍വേ മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. 

ഇതേ തുടര്‍ന്ന് അര്‍ധരാത്രിയോടെ കോഡിയാക് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സുനാമി മുന്നറിയിപ്പ് പിന്‍വലിക്കും വരെ ഉയരമുള്ള സ്ഥലത്തേക്ക് മാറണമെന്ന് തീരദേശവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ കൂടാതെ കാന്നഡയും ഹവായിയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
 

click me!