
ബിയര്‍പാര്‍ലറിലെ വിദേശ മദ്യവില്‍പ്പന എക്‌സൈസ് കമ്മിഷണര്‍ നേരിട്ടെത്തി പിടികൂടി. പഴക്കം ചെന്ന കള്ള് വില്‍പ്പന നടത്തിയ കള്ള് ഷോപ്പും എക്‌സൈസ് കമ്മീഷണര്‍ സീല്‍ ചെയ്തു. രണ്ട് സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന വ്യാപകമായ മിന്നല്‍ പരിശോധന നടത്താന്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി.
തിരുവല്ലം പാച്ചല്ലൂരിലൂരിലുള്ള അര്‍ച്ചന ബാറിലാണ് എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് പരിശോധന നടത്തിയത്. ബിയര്‍ വില്‍ക്കാന്‍ അനുമതിയുള്ള ബാറില്‍ വിദേശ മദ്യം വില്‍ക്കുന്നവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാറിലെ മുറികളില്‍ മദ്യം വിതരണം ചെയ്യുന്നത് പിടികൂടി. അവധി ദിവസമായതിനാല്‍ മദ്യ വില്‍പ്പന തകൃതിയായി നടക്കുകയായിരുന്നു. വിശദമായ റിപ്പോട്ടിനുശേഷം ബാറിന്റഎ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു. കാട്ടാക്കട പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ പഴക്കം ചെന്ന കള്ളു വില്‍പ്പനയും ഋഷിരാജ് സിംഗിന്റെ പരിശോധനയില്‍ പിടികൂടി. ഇവിടെ നിന്നു സാന്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും എത്തിയശേഷമാണ് എക്‌സൈസ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ ഋഷിരാജ് സിംഗ് പരിശോധനയ്‍ക്കായി വിളിച്ചുവരുത്തിയത്. സംസ്ഥാന വ്യാപകമായ ബാറിലും കള്ളുഷാപ്പിലും മിന്നല്‍ പരിശോധന നടത്താന്‍ കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്., Rishiraj Singh
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam