മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 600 കുപ്പി മദ്യം പിടികൂടി

Published : Aug 02, 2016, 02:56 PM ISTUpdated : Oct 04, 2018, 04:59 PM IST
മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 600 കുപ്പി മദ്യം പിടികൂടി

Synopsis

തൃശൂര്‍ കോലഴിയില്‍ കാറില്‍ കടത്തുകയായിരുന്ന 600 കുപ്പി മദ്യം പിടികൂടി. മാഹിയില്‍ നിന്നായിരുന്നു മദ്യം കടത്തിയിരുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഖിലേഷിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
 
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ മദ്യം വിതരണത്തിനെത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം വാഹന പരിശോധന കര്‍ശനമാക്കിയത്. കോലഴിയില്‍, വച്ചാണ് കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടിയത്. അര ലിറ്ററിന്‍റെ അറുനൂറു കുപ്പി മദ്യമായിരുന്നു  ഡിക്കിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശി അഖിലേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മാഹിയില്‍ നിന്നു തൃശൂര്‍ ജില്ലയിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അഖിലേഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മദ്യക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇറാൻ- അമേരിക്ക ആണവ ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ഡോണൾഡ് ട്രംപ്, പുരോ​ഗതി പങ്കുവെച്ച് ഒമാൻ
രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ