അലെപ്പോയില്‍ സിറിയന്‍ സൈന്യം ആക്രമണം തുടരുന്നു

By Web DeskFirst Published Dec 15, 2016, 1:40 AM IST
Highlights

സെല്ലുകളില്‍ നിന്ന് രക്ഷതേടി തെരുവുകളിലൂടെ സാധാരണക്കാര്‍ ഒടുന്ന കാഴ്ച ഹൃദയഭേദകമെന്ന് മനുഷ്യാവകാശ സംഘടനകള്‍  രേഖപ്പെടുത്തുന്നു

വിമതര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിട്ടും സിറിയന്‍  സൈന്യം അലെപ്പോയില്‍ ശക്തമായ ഷെല്ലിംഗ് തുടരുകയാണ്.  ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കി റഷ്യ മധ്യസ്ഥതയില്‍ രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ കാലാവധിയില്‍  ഒഴിഞ്ഞുപോകാന‍് കാത്തുനിന്ന സാധാരണക്കാരുടെ മേലാണ് ഷെല്ലുകള്‍ വന്ന് പതിക്കുന്നത്. വിമതരും സാധാരണക്കാരും ഉള്‍പ്പെടെ 50, 000ത്തോളം പേര്‍ കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിയതായി വിമത കേന്ദ്രങ്ങളും പറയുന്നു.

സിറിയന്‍ ആക്രമണത്തെ റഷ്യയും സ്ഥിരീകരിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് വിമതര്‍ തന്നെയാണെന്നും റഷ്യ ആരോപിക്കുന്നു.  6000 വിമതരെ ഒഴിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. 400ഓളം വിമതര്‍ കീഴടങ്ങിയെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം സിറിയന്‍  നടപടിയെ ശക്തമായ ഭാഷയിലാണ് തുര്‍ക്കിയും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചത്. ചില മേഖലകളില്‍  വിമതരും തിരിച്ചടിക്കുന്നുണ്ട്. കൂട്ടുക്കുരുതിക്കാണ് അസദ് ഭരണകൂടത്തിന്‍റെ ലക്ഷ്യമെന്ന വിമര്‍ശനവും ഉയര്‍ന്ന് വരികയാണ്.

click me!