
ഉത്തര്‍പ്രദേശിലെ പ്രശസ്‍ത നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ് ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത്. അലിഗഢിന്‍റെ പേര് ഹരിഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കിയത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയർ പ്രശാന്ത് സിംഗാള് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഇത് ആദ്യപടി മാത്രമാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ.
മുൻസിപ്പൽ കോർപറേഷൻ യോഗത്തിലാണ് നിർദേശം അംഗീകരിച്ചത്. “ഇന്നലെ യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദ്ദേശം കൗൺസിലർ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായാണ് പാസാക്കിയത്. ഇപ്പോൾ, അത് മുന്നോട്ട് അയയ്ക്കും. ഉടൻ തന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു" മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ മേയർ പ്രശാന്ത് സിംഗാള് പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലിഗഡ് 'ഹരിഗഡ്' ആകുമ്പോള്‍, ഇതാ ഈ ചരിത്രനഗരത്തെക്കുറിച്ച് സഞ്ചാരികള്‍ അറിയേണ്ടതെല്ലാം!
ഇതിന് പുറമെ നിരവധി റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. യോഗി സർക്കാരിന്റെ കാലത്ത് തന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നും ഝാൻസി റെയിൽവേ സ്റ്റേഷൻ വീരംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്നും മാറ്റി. രാജ്യത്ത് നഗരങ്ങളുടെ പേരുകൾ മാറിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, പേര് മാറ്റുന്ന പ്രക്രിയ അത്ര എളുപ്പമല്ല. ഒരു നഗരത്തിന്റെ പേര് മാറ്റുന്നതിന്, മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ആദ്യം ഒരു നിർദ്ദേശം പാസാക്കും. തുടർന്ന് സംസ്ഥാന മന്ത്രിസഭയ്ക്ക് അയക്കും. സംസ്ഥാന മന്ത്രിസഭയിൽ ഇത് പാസാക്കിയ ശേഷം പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിന് ശേഷമാണ് പുതിയ പേരില്‍ ഈ സ്ഥലങ്ങള്‍ ഔദ്യോഗികമായി അറിയപ്പെട്ടു തുടങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam