
തിരുവനന്തപുരം: ഇഎംഎസ് സര്‍ക്കാറിന്‍റെ കാലം മുതല്‍ നടപ്പിലക്കി വരുന്ന സര്‍ക്കാറിന്‍റെ ക്ഷേമ പദ്ധതിള്‍ അര്‍ഹതപ്പെട്ടവരില്‍ എത്താറുണ്ടോ? പലപ്പോഴും ഇല്ലെന്നതാണ് സത്യം. ഇതിന്‍റെ പ്രധാന കാരണം അറിവില്ലായ്മയാണ്. പദ്ധതികളുടെ ഗുണഭോക്താവാണോ താന്‍ എന്ന് തിരിച്ചറിയാന്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും ഇവയുടെയെല്ലാം ഗുണങ്ങള്‍ ലഭിക്കാതെ പോകാന്‍ കാരണം. ഇതിനെല്ലാം പരിഹാരവുമായാണ് ഇത്തവണ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വിഭാഗം വിവരങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
പുസ്തകത്തില്‍ ഏത് വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയെന്നും ആരൊക്കെ യോഗ്യരാണെന്നുമടക്കമുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകും. സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ക്ഷേമ പദ്ധതികളും അതിന്‍റെ നടപടിക്രമങ്ങളുമടക്കം സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകമാണ് പുറത്തിറക്കിയിരിക്കുന്നു. ഇ ബുക്ക്, പുസ്തകം, പിഡിഎഫ് എന്നീ രൂപത്തില്‍ ലഭ്യമാകും.
ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം വായിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam