
ദില്ലി: രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ടിടിവി ദിനകരന് സമൻസ് . ഇന്നലെ രാത്രി വൈകി ദിനകരന്‍റെ വീട്ടിലെത്തി ദില്ലി ക്രൈംബ്രാഞ്ച് സമൻസ് കൈമാറി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പനീര്‍ശെല്‍വത്തിനൊപ്പമുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം ഇന്ന് ചേരും. ഒത്തുതീർപ്പിലെത്തിയാൽ അക്കാര്യം ഇന്നുതന്നെ നേതാക്കൾ പ്രഖ്യാപിക്കും
ദിനകരനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ദില്ലി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെ ദിനകരന്‍റെ വീട്ടിലെത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ദില്ലിയില്‍ ഹാജരാകണമെന്ന സമ ണ്‍സ് കൈമൈറിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. ഇതിനിടെ ഒരു പ്രവര്‍ത്തകര്‍ ആത്മഹത്യ ഭീഷണി മുഴക്കി.
അതേസമയം പാര്‍ട്ടിയിലെ ബലപരീക്ഷണത്തില്‍ ദിനകരന്‍ പത്തി മടക്കിയതോടെ പനീര്‍ശെല്‍വം പളനി സ്വാമി വഭാഗങ്ങള്‍ തമ്മിലുള്ള ലയനം എളുപ്പമാകുമെന്ന് കരുതിയെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെയും ഇരൂകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആരാകണം എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.
ജയലളിതയുടെ കാലത്ത് തന്നെ മുഖ്യമന്ത്രിയായിട്ടുള്ള പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകണമെന്നാണ് ഒപിഎസ് പക്ഷത്തിന്‍റെ വാദം. എന്നാല്‍ 123 എംഎല്‍എ മാരുടെ പിന്തുണയുള്ള പളനിസ്വാമി എന്തിന് സ്ഥാനമൊഴിയണമെന്നാണ് മറുപക്ഷത്തിന്‍റ ചോദ്യം. പനീര്‍ശെല്‍വത്തിനൊപ്പമുള്ള എംഎല്‍എമാരുടെയും എംപിമരുടെയും യോഗം ഇന്ന് ചേരും.
മുഖ്യമന്ത്രിസ്ഥാനത്തിനായി കടുംപിടിത്തം വേണ്ടെന്ന തീരുമാനമാണ് യോഗം കൈക്കൊള്ളുന്നതെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം കൊണ്ട് പനീര്‍ശെല്‍വം തൃപ്തിപ്പെട്ടേക്കും. അങ്ങനെവന്നാല്‍ അനുരഞ്ജന പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam