
അവസരങ്ങളാണ് ആവശ്യം. ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന വാക്യവുമായി എത്തുന്നത് ബൊളിവുഡ് താരമായ കല്‍ക്കി കൊച്ചെലിനാണ്.
കല്‍ക്കി കൊച്ചെലിന്‍റെ പുതിയ ഹ്രസ്വ ചിത്രമായ 'ബ്യൂട്ടിഫുള്‍ ചെയ്ഞ്ചി'ലെ പ്രധാന വാചകമാണിത്.
കുടുംബത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുമ്പോഴും മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങളും അവരുടെ അവസരങ്ങളും തല്ലിക്കെടുത്തുന്നതിനെതിരെ ചിത്രം വിരല്‍ ചൂണ്ടുന്നു. അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ആര്‍ക്കും കഴിയുമെന്നാണ് ചിത്രം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam