പാഠപുസ്തകം ഉടൻ വിതരണം ചെയ്യുമെന്ന് ടോമിന്‍ ജെ തച്ചങ്കരി

Published : Sep 23, 2017, 03:29 PM ISTUpdated : Oct 05, 2018, 12:08 AM IST
പാഠപുസ്തകം ഉടൻ വിതരണം ചെയ്യുമെന്ന്  ടോമിന്‍ ജെ തച്ചങ്കരി

Synopsis

തിരുവനന്തപുരം:  പൂജ അവധിക്ക് മുന്‍പ് പാഠപുസ്തകങ്ങള്‍ മുഴുവന്‍ സ്കൂളുകളിലും എത്തിക്കുമെന്ന് കെ.ബി.പി.എസ് എം ഡി ടോമിന്‍ ജെ തച്ചങ്കരി. പാദ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷമുള്ള പാഠപുസ്തക വിതരണം അവതാളത്തിലായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുസ്തകത്തിന്‍റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാവാറായെന്ന് തച്ചങ്കരി അറിയിച്ചു.

ഒന്നാം വാള്യത്തിലെ പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ വിതരണം ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വാള്യത്തിലെ പുസ്തകങ്ങള്‍ ഓണപരീക്ഷ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും സ്കൂളകളില്‍ എത്തിയില്ല. പൂജ അവധിക്ക് മുന്‍പായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ആവശ്യമായ പുസ്തകങ്ങള്‍ എത്തും എന്നാണ് കെ.ബി.പി.എസ് എംഡി ടോമിന്‍ തച്ചങ്കരി പറയുന്നത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരുക്കിയത് കനത്ത സുരക്ഷ, മുഖ്യപ്രതി വിഷ്ണുവമായി തെളിവെടുപ്പ് നടത്തി
വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു; നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനി, വിട പറഞ്ഞത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായം