പ്രതിഷേധം, അപ്പീല്‍; കലാതിലകം വീണ്ടും മാറി

Web Desk |  
Published : Mar 24, 2018, 06:45 PM ISTUpdated : Jun 08, 2018, 05:42 PM IST
പ്രതിഷേധം, അപ്പീല്‍; കലാതിലകം വീണ്ടും മാറി

Synopsis

കലാതിലകത്തെ മാറ്റി കേരള സര്‍വകലാശാല കലോല്‍സവം ഫലപ്രഖ്യാപനത്തില്‍ അപാകതയെന്ന് പരാതി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ അപ്പീലിലൂടെയാണ് ഫലം മാറിയതെന്ന് സംഘാടകര്‍

കൊല്ലം: കേരള സര്‍വകലാശാല കലോത്സവം സീരിയൽ താരം മഹാലക്ഷ്മിയെ കലാതിലകത്തിൽ നിന്ന് മാറ്റി. മാർ ഇവാനിയസിലെ രേഷ്മയാണ് കലാതിലകം. അപ്പീല്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

ഇന്ന് പുലർച്ചെയോടെ സമാപിച്ച കേരള സര്‍വകലാശാല കലോല്‍സത്തില്‍ കലാതിലക പട്ടത്തെ ചൊല്ലി വലിയ പ്രതിഷേധമാണ് വേദിയിൽ ഉണ്ടായത്. സീരിയല്‍ നടിയെ കലാതിലകമാക്കാൻ വേണ്ടി, ഫലം പ്രഖ്യാപിച്ച ശേഷം ചില മത്സരയിനങ്ങളില്‍ തിരുത്ത് വരുത്തിയെന്നാണ് പരാതി. എന്നാല്‍ അപ്പീലിലൂടെയാണ് ഫലം മാറിയതെന്ന് സംഘാടകര്‍ അറിയിച്ചു.

കഥാപ്രസംഗത്തിൽ ഗ്രിഗോറിയൻ കൊളേജിലെ മെറിൻ ഒന്നാം സ്ഥാനത്തും, മാർ ഇവാനിയോഴ്സ് കോളേജിലെ റാണി രണ്ടാം സ്ഥാനത്തുമായിരുന്നു. പക്ഷേ ഇന്നലെ രാത്രി പ്രഖ്യാപിച്ച മത്സരഫലം ഇന്ന് പൂര്‍ണ്ണമായും മാറി മറിയുകയായിരുന്നു. ഇവാനിയോഴ്സ് കോളേജിലെ മഹാലക്ഷമി ഒന്നാം സ്ഥാനത്തും മെറിൻ രണ്ടും, റാണി മൂന്നും സ്ഥാനത്തുമായി മാറി. ആദ്യം റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ കുച്ചിപ്പുടിയിൽ ക്രൈസ്റ്റ് നഗർ കൊളേജിലെ ദിവ്യയായിരുന്നി ഒന്നാം സ്ഥാനത്ത്.  പക്ഷേ കഥാപ്രസംഗം പോലെ മഹാലക്ഷ്മി ഒന്നാം സ്ഥാനത്തെത്തുകയും ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്താവുകയും ചെയ്യുകയായിരുന്നു. 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റും, കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലേറാൻ ശ്രമിക്കണമെന്നും നിതിൻ നബീൻ