കന്നുകാലിക്കടത്തുകാരനെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചു കൊന്നു

Published : Dec 24, 2016, 02:06 PM ISTUpdated : Oct 05, 2018, 03:21 AM IST
കന്നുകാലിക്കടത്തുകാരനെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചു കൊന്നു

Synopsis

ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ യുവാവിനെ അതിർത്തി രക്ഷാ സേന വെടി​വെച്ച്​ കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലാണ്​ സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അരാബർ റഹ്​മാൻ എന്ന 38 കാരന്‍ യുവാവാണ്​ കൊല്ലപ്പെട്ടത്​. പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ഇയാള്‍ക്കു​നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സൈന്യത്തിന്‍റെ ആരോപണങ്ങൾ കൊല്ലപ്പെട്ടയാളുടെ കുടുംബം നിഷേധിക്കുന്നു. യുവാവ്​ നിരപരാധിയാണെന്നും സൈനിക​ർക്കെതിരെ പൊലീസിന്​ പരാതി നൽകിയതായും ബന്ധുക്കൾ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാര്‍ത്ഥിയെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
10 വർഷം നീണ്ട അവകാശവാദങ്ങളുടെയെല്ലാം ഫ്യൂസ് ഊരി കെഎസ്ഇബി, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗികമായി; 'പ്രകൃതി ചതിച്ചെ'ന്ന് മന്ത്രി