കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി എന്‍. പ്രശാന്തിനെ നിയമിച്ചേക്കും

By Web DeskFirst Published Oct 9, 2017, 8:51 AM IST
Highlights

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കും. പ്രശാന്തിന്‍റെ സേവനം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രിക്കു കണ്ണന്താനം അപേക്ഷ നല്‍കിയിട്ടുണ്ട്.  ഈ കാര്യം എന്‍ പ്രശാന്തുമായി അടുത്ത വ‍ൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ ''കലക്ടര്‍ ബ്രോ'' എന്ന പേരില്‍ അറിയപ്പെട്ട എന്‍.പ്രശാന്ത് നിലവില്‍ അവധിയിലാണ്. പ്രശാന്തിനു കേന്ദ്ര ജോയിന്‍റ് സെക്രട്ടറി പദവിയുള്ള പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ നിയമനം ലഭിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും കണ്ണന്താനം നിര്‍ദേശിച്ച തസ്തിക ലഭിക്കുന്നതിന്  തടസമായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍ കണ്ണന്താനത്തിന്‍റെ നീക്കത്തില്‍ സംസ്ഥാന ബിജെപിക്ക് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കള്‍ മറ്റൊരാളുടെ പേരാണ്‌ നിര്‍ദേശിക്കുന്നത് എന്നാണ് അറിയുന്നത്. സംസ്ഥാന ബിജെപിയിലെ ചില യുവ നേതാക്കള്‍ വഴി ഇയാളുടെ പേര് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടിു

രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എം.പി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പീന്നീട് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോയി. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി കൂടിയാണു പ്രശാന്ത്.

click me!