ആലുവയില്‍ വന്‍കവര്‍ച്ച

Published : Sep 13, 2016, 04:11 PM ISTUpdated : Oct 05, 2018, 01:51 AM IST
ആലുവയില്‍ വന്‍കവര്‍ച്ച

Synopsis

ആലുവ: ആലുവയില്‍ വന്‍ കവര്‍ച്ച. പെര്‍മെനന്‍റ് ബെനഫിറ്റ് ഫണ്ട് എന്ന ധനകാര്യസ്ഥാപനം കൊള്ളടിച്ച് 38 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു.

ശനിയാഴ്ച ഉച്ചയോടെ ഓണാവധിക്കായി സ്ഥാപനം അടച്ചതാണ്. ഇന്ന് ഉച്ചക്ക് പരിസരം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി കാണുന്നത്. വാതിലുകളും,ജനലുകളും തകര്‍ത്തിരുന്നു.പണവും,സ്വര്‍ണവും ഉള്‍പ്പടെ 38 ലക്ഷത്തിന്‍റെ മോഷണം നടന്നതായാണ് കണക്കുകൂട്ടല്‍.

സ്വര്‍ണാഭരണങ്ങള്‍  സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ പൂര്‍ണമായും കുത്തിപ്പൊളിച്ച നിലയിലാണ്. നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വിരലയടാള വിദഗ്ധരും പരിശോധന നടത്തി.

ആലുവ കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്‍റെ അത്താണി ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണപണയമുള്‍പടെയുള്ള ഇടപാടുകളുണ്ടിവിടെ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപനത്തിന്റെ ആലുവ ആസ്ഥാനത്തും കവര്‍ച്ച നടന്നിരുന്നു. അന്വേഷണം നടന്നെങ്കിലും,കേസില്‍ ഇതുവരെ തുമ്പുണ്ടായിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്