അമേരിക്കയിൽ 24 മണിക്കൂറിനിടെ 4 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം

By Web DeskFirst Published Nov 22, 2016, 2:03 AM IST
Highlights

ടെക്സസിലെ സാൻ അന്‍റോണിയോയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി വെടിവച്ചു കൊന്നത്. വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മിസൗറിയിലെ സെന്‍ര് ലൂയിസിലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മിസൗറിയിൽ  വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട്  പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഫ്ലോറിഡയിലാണ് നാലാമത്തെ ആക്രമണം നടന്നത്.  സാൻ അന്‍റോണിയോയിൽ ബൈക്കിലെത്തിയ അ‍ജ്ഞാതനാണ് ആക്രമണം നടത്തിയത്.  എന്നാൽ മിസൗറിയിൽ  അക്രമണം നടത്തിയ ഒരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മറ്റൊരു അക്രമിക്ക് വെടിയേറ്റിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.    

ഫ്ലോറിഡയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.    കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നെന്നാണ് റിപ്പോർച്ച്. 2015 ൽ 68 ശതമാനമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം. 57 ഉദ്യോഗസ്ഥരാണ് ഇതുവരെ ആക്രമിക്കപ്പെട്ടത്. നാല്  മാസം മുൻപ് ടെക്സസിൽ 5 പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചു കൊന്നിരുന്നു.

click me!