
ന്യൂഡല്‍ഹി: ഉത്തർ പ്രദേശിലെ അമേഠിയില്‍ അമിത്ഷായുടെ സന്ദർശനം നടക്കാനിരിക്കെ സ്ഥലത്തെ കോൺഗ്രസ് നേതാവ് ബിജെപിയില്‍ ചേർന്നതായി പ്രഖ്യാപിച്ചു. കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലം കൂടിയായ അമേഠിയിലെ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് ജാങ് ബഹാദൂർ സിംഗാണ് ബിജെപിയില്‍ചേർന്നത്.
മണ്ഡലത്തില്‍ കോൺഗ്രസിന്‍റെ വികസന പ്രവർത്തനങ്ങളില്‍ താന്‍ തീർത്തും നിരാശനാണെന്നാണ് വിഷയത്തെ കുറിച്ച് ജാങ് ബഹാദൂർ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2007 ല്‍ ബിഎസ്‍പി വിട്ട് കോൺഗ്രസില്‍ചേർന്നയാളാണ് മുന്‍ എംഎല്‍എ കൂടിയായ ജാങ് ബഹാദൂർ സിംഗ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam