ജലവിതരണം തടസ്സപ്പെട്ടു; ഷിംലയിൽ സ്കൂളുകൾ അഞ്ചു ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനം

Web Desk |  
Published : Jun 03, 2018, 01:11 PM ISTUpdated : Jun 29, 2018, 04:22 PM IST
ജലവിതരണം തടസ്സപ്പെട്ടു; ഷിംലയിൽ സ്കൂളുകൾ അഞ്ചു ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനം

Synopsis

ജലവിതരണം പ്രതിസന്ധിയിൽ ഷിംലയിൽ സ്കൂളുകൾ അടച്ചിടും ഒരു ദിവസം ആവശ്യമായത് 35 മില്യൺ ജലം

ഷിംല: ജലവിതരണം തടസ്സപ്പെട്ടതിനാൽ ഷിംലയിൽ സർക്കാർ സ്കൂളുകൾ തിങ്കൾ മുതൽ അഞ്ചു ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനം. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഷിംലയിലെ പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനെച്ചൊല്ലി ജനങ്ങൾ പ്രതിഷേധത്തിലാണ്. 32 മുതൽ 35 മില്യൺ വെള്ളമാണ് ഒരു ദിവസം  ന​ഗരത്തിലാകെ വേണ്ടത്.  ജലവിതരണത്തിന്റെ അശ്രദ്ധ മൂലമാണ് ഇത്തരത്തിൽ ജലക്ഷാമം എന്ന് ചൂണ്ടിക്കാണിച്ച് ജലസേചന-ആരോ​ഗ്യവകുപ്പ് മന്ത്രി മഹീന്ദർ സിം​ഗ് ഷിംല മുൻസിപ്പൽ കോർപറേഷൻ എസ്ഡിഒ യെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. 

ഷിംല മേയർ, ‍ഡപ്യൂട്ടി മേയർ, മുൻസിപ്പൽ കമ്മീഷണർ എന്നിവരുടെ രാജിയാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. കാസുംപതി, പന്തഘട്ടി, ജിവാൻ എന്നിവിടങ്ങളിലെ റോഡ് ഉപരോധിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ജലനിയന്ത്രണ കേന്ദ്രത്തിൽ എത്തിയും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. മുനിസിപ്പൽ കോർപറേഷൻ ന​ഗരത്തെ മൂന്നായി വിഭജിച്ച് ജലവിതരണം നടത്തിയെങ്കിലും ഒരിടത്തും മതിയായ വെള്ളമെത്തിക്കാൻ സാധിച്ചില്ല. ഹിമാചൽ പ്രദേശ് ഹൈക്കോടതി എത്രയും പെട്ടെന്ന് ജലവിതരണ പ്രതിസന്ധി പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്