ശിവസേന സഖ്യം: പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം

By Web DeskFirst Published Jul 23, 2018, 8:00 AM IST
Highlights
  • ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ സഭയിൽ നിന്നു വിട്ടു നിൽക്കാനുള്ള ശിവസേനയുടെ തീരുമാനമാണ് അമിത് ഷായെ ചൊടിപ്പിച്ചത്

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമില്ലാതെ മത്സരിക്കാൻ തയ്യാറെടുക്കാൻ പാർട്ടി പ്രവർത്തകർക്ക് ബിജെപി അധ്യക്ഷൻ അമിത് ഷായും നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മുംബൈയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദ്ദേശം. 

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മുംബൈയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനയുമായി സഖ്യമില്ലെന്ന സൂചന പാർട്ടി പ്രവർത്തകർക്ക് നൽകിയത്. സംസ്ഥാനത്തെ എം.പിമാരും എം എൽ എ മാരും ബൂത്ത് തലത്തിൽ നിന്നുള്ള പാർട്ടിയുടെ ചുമതലക്കാരും പങ്കെടുത്ത യോഗത്തിലാണ് അമിത് ഷായുടെ നിർദ്ദേശം.

കുറച്ചു നാളുകളായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ അമിത് ഷാ നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ, ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ സഭയിൽ നിന്നു വിട്ടു നിൽക്കാനുള്ള ശിവസേനയുടെ തീരുമാനമാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ഇതോടെ, സാങ്കേതികമായി മാത്രം സഖ്യത്തിലുള്ള ശിവസേനയെ മാറ്റി നിർത്തി ഒറ്റയക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ബിജെപി തയ്യാറെടുക്കുന്നത്. 

വരാൻ പോകുന്നലോക് സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി മഹാരാഷ്ട്രയിൽ 23 ഇന കർമ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഒരോ ബൂത്തിലും മുഴുവൻ സമയ പ്രവർത്തനങ്ങൾക്ക് അഞ്ച് യുവാക്കളെ നിയമിക്കും. കൂടാതെ ബൂത്തിലെ ആരാധനാലയങ്ങളുടെയും പുരോഹിതരുടേയും ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 
പ്രവർത്തവിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ മാത്രം സിറ്റിംഗ് എം പി മാർക്കും എം എൽ എ മാർക്കും സീറ്റ് നൽകുകയെള്ളു എന്ന മുന്നറിയിപ്പും അമിത് ഷാ യോഗത്തിൽ നൽകിയിട്ടുണ്ട്.


 

click me!