ബിജെപി നേതാക്കള്‍ക്ക് അമിത് ഷായുടെ മുന്നറിയിപ്പ്

By Web DeskFirst Published Jun 5, 2017, 12:40 AM IST
Highlights

തിരുവനന്തപുരം: താഴെതട്ടിലിറങ്ങി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷായുടെ കേരള സന്ദര്‍ശനം പൂര്‍ത്തിയായി. സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അമിത് ഷ അതൃപ്തി രേഖപ്പെടുത്തി. ഒക്ടോബര്‍ 22ന് അമിത് ഷാ വീണ്ടും കേരളത്തിലെത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കേരളഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വം തൃപ്തരല്ലെന്ന സന്ദേശമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കുന്നത്. താഴെ തട്ടുമുതല്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. 20 ലോക്‌സഭ മണ്ഡലങ്ങളിലും ഇതുവരെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോര. മണ്ഡലങ്ങളുടെ ചുമതലയുളള നേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പലപ്പോഴും അമിത് ഷാ ഇടപെട്ട് തിരുത്തി. ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനം ശക്തമാക്കണമെന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ യോഗത്തിലും നിര്‍ദ്ദേശം. തന്റെ അടുത്ത പിറന്നാള്‍ ദിനം കേരളത്തിലാകും. ഓക്ടോബര്‍ 22ന് കേരളത്തിലെത്തുമ്പോള്‍ ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം കൃത്യമാകണമെന്നും നിര്‍ദ്ദേശം. ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍, ഇടതുസര്‍ക്കാരിന് രൂക്ഷവിമര്‍ശനം.

തൈക്കാട് ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ പ്രഭാതഭക്ഷണം. വൈകിട്ട് ആ്തമീയ നേതാക്കളുമായുളള കൂടിക്കാഴ്ച. ദേശീയ അധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുളള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം നടന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ ദൗത്യം സംസ്ഥാന ഘടകത്തിന് നല്‍കിയാണ് അമിത്ഷ യുടെ മടക്കം.

click me!