ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പിണറായിയിൽ എത്തുന്നു

Published : Aug 24, 2017, 12:30 PM ISTUpdated : Oct 05, 2018, 03:38 AM IST
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പിണറായിയിൽ എത്തുന്നു

Synopsis

കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലെത്തുന്നു. ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുക്കാനാണ് അമിത് ഷാ പിണറായിയിൽ എത്തുന്നത്. സെപ്റ്റംബർ ഏഴിനു പയ്യന്നൂരിൽ തുടങ്ങുന്ന യാത്ര അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് യാത്ര നയിക്കുന്നത്.

ജനരക്ഷായാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ അമിത് ഷാ ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിൽ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മെഡിക്കൽ കോഴ വിവാദത്തിൽ   ബിജെപിയുടെ പ്രതിശ്ചായ മങ്ങിയ സാഹചര്യത്തിൽ അമിത് ഷായുടെ സാന്നിധ്യം പാർട്ടിയിൽ ഉണർവുണ്ടാകുമെന്നാണ്  സംസ്ഥാന നേത്യത്വത്തിൻ്റെ പ്രതീക്ഷ. 

'മാർക്സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ' എന്ന പേരിലാണ്   കുമ്മനം രാജശേഖരൻ്റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര. 11 ജില്ലകളിലായി നടക്കുന്ന യാത്ര സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കും. തലസ്ഥാനത്ത് നടക്കുന്ന സമാപന ചടങ്ങിലും അമിത് ഷാ എത്തുമെന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി