ജനരക്ഷായാത്രയ്ക്കായി അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരിൽ

Published : Oct 05, 2017, 07:21 AM ISTUpdated : Oct 04, 2018, 07:20 PM IST
ജനരക്ഷായാത്രയ്ക്കായി അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരിൽ

Synopsis

കണ്ണൂര്‍: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരിൽ. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഇന്ന് അമിത്ഷാ നയിക്കുന്ന പദയാത്ര.  മമ്പറത്ത് നിന്നാരംഭിച്ച് പിണറായി വഴി തലശേരി വരെയാണ് അമിത്ഷാ പ്രവർത്തകർക്കൊപ്പം പദയാത്രയിൽ പങ്കെടുക്കുക. ജനരക്ഷായാത്രയെ നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ യാത്ര.   സി.പി.എം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പത്ത് മണിയോടെ അമിത് ഷാ കാസർഗോഡ് നിന്നും കണ്ണൂരെത്തുമെന്നാണ് ബി.ജെ.പി നേതാക്കൾ അറിയിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു