ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്ന് ദിവസം ലക്ഷ ദ്വീപില്‍

Published : May 15, 2017, 06:16 PM ISTUpdated : Oct 05, 2018, 01:05 AM IST
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്ന് ദിവസം ലക്ഷ ദ്വീപില്‍

Synopsis

കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍  അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ലക്ഷദ്വീപിലെത്തും.  രാവിലെ 11മണിയോടെ കൊച്ചിയിലെത്തുന്ന അമിത് ഷാ അവിടെ നിന്ന് വിമാനമാര്‍ഗം ലക്ഷദ്വീപിലേക്ക് പോകും. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് രാജ്യവ്യാപകമായി നടത്തുന്ന വിസ്താര്‍ യാത്രയുടെ ഭാഗമായാണ് ലക്ഷദ്വീപ് സന്ദര്‍ശനം. 

ഇന്നും നാളെയും മറ്റന്നാളുമായി  അഗത്തി, കവരത്തി, അന്ത്രോത്ത് ദ്വീപുകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് 12 മണിയോടെ അഗത്തിയില്‍ വിമാനമാര്‍ഗ്ഗം എത്തുന്ന അദ്ദേഹം  ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക്  പോകും. തുടര്‍ന്ന്  പാര്‍ട്ടി യോഗങ്ങളില്‍  പങ്കെടുക്കും. വൈകീട്ട് 7 മണിയോടെ കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ വച്ച്  നടക്കുന്ന പൊതു പരിപാടിയില്‍  പ്രസംഗിക്കും. 17 ന് കവരത്തിയിലും 18 ന് അന്ത്രോത്തിലും പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമേ  ദ്വീപുവാസികളുടെ  വീടുകളും അദ്ദേഹം സന്ദര്‍ശിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം: അരുൾ വിഗ്നേഷ് എംഎൽഎയ്ക്ക് വിജയ് സർക്കാരിന്റെ ക്ലീൻ ചിറ്റ്; കനിമൊഴിക്കെതിരെ മന്ത്രി