സൗദിയില്‍ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

Published : Oct 24, 2017, 01:20 AM ISTUpdated : Oct 05, 2018, 01:49 AM IST
സൗദിയില്‍ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

Synopsis

റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധി മൂന്നാമതും നീട്ടി നല്‍കി. നവംബര്‍ പകുതി വരെയാണ് കാലാവധി നീട്ടി നല്‍കിയത്. നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഇതിനകം രണ്ട് തവണ നീട്ടി നല്‍കിയിരുന്നു. 

ഒക്ടോബര്‍ പതിനഞ്ചിന് അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് നവംബര്‍ പകുതി വരെ വീണ്ടും നീട്ടിയതായി റിയാദിലെ ഇന്ത്യന്‍ എംബസിയും  ജിദ്ദയിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നും അര്‍ഹരായ എല്ലാ ഇന്ത്യക്കാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. പൊതുമാപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

800 244 0003 എന്ന ടോള്‍ഫ്രീ നമ്പറിലോ 0556122301 എന്ന വാട്ട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാം. താമസ തൊഴില്‍ നിയമലംഘകര്‍,സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി ആരോപിക്കപ്പെട്ടു ഹുറൂബ് കേസില്‍ പെട്ടവര്‍, ഹജ്ജ് ഉമ്ര സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍,  രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നെത്തിയവര്‍  തുടങ്ങിയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ മാര്‍ച്ച് പത്തൊമ്പതിന് ശേഷമാണ് ഇത്തരം നിയമലംഘനങ്ങളില്‍ പെട്ടതെങ്കില്‍ പൊതുമാപ്പ് ലഭിക്കുകയില്ല.

പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്ക് ഉണ്ടാകില്ല. നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് പേര്‍ ഇങ്ങനെ വീണ്ടും സൗദിയില്‍ എത്തിയതായി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി