മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ പൊതുമാപ്പ് ഉടന്‍ പ്രഖ്യാപിക്കും

Web Desk |  
Published : Jun 21, 2018, 12:12 AM ISTUpdated : Oct 02, 2018, 06:33 AM IST
മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ പൊതുമാപ്പ് ഉടന്‍  പ്രഖ്യാപിക്കും

Synopsis

യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കേണ്ട

അബുദാബി: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. അനധികൃതമായി രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യകാര്‍ക്ക് തീരുമാനം ഗുണം ചെയ്യും. വിസ നിയമങ്ങളില്‍ അയവുവരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ യുഎഇ ഒരുങ്ങുന്നത്.

രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകുവാനോ ഉള്ള അവസരം നൽകുമെന്ന്​ഫെഡറൽ അതോറിറ്റി ഫോർ ​ഐഎഡൻറിറ്റി ആൻറ്​ സിറ്റിസൺഷിപ്പ് ചെയർമാൻ അലി മുഹമ്മദ്​ ബിൻ ഹമ്മാദ് അൽ ശാംസി പറഞ്ഞു. 

അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റു​ നിയമനടപടികളോ ഇവർക്ക്​ നേരിടേണ്ടിവരില്ല. ഏതാനും ആഴ്​ചകൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദവി ശരിയാക്കൂ സ്വയം സംരക്ഷിക്കൂ എന്ന പേരിലായിരിക്കും പൊതുമാപ്പ്​ നടപ്പാക്കുക. 2013 ൽ രണ്ട്​ മാസം നീണ്ട പൊതുമാപ്പ്​ പൊതുമാപ്പ്​ കാലയളവില്‍  62,000 പേര്‍ അആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു​.

പൊതുമാപ്പ്​​ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന്​ വിദേശകാര്യ വകുപ്പ്​ ആക്ടിങ്​ ഡയറക്ടർ ബ്രിഗേഡിയർ സയിദ്റാകാൻ അൽ റാശ്ദി പറഞ്ഞു.  ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവർക്ക്​ കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്