
കൊച്ചി: വിയറ്റ്നാം യുദ്ധത്തിന്‍റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തെ അറിയിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിന് കൊച്ചിയിൽ ഒരു കടുത്ത ആരാധകനുണ്ട്. തന്‍റെ ആരാധകനായ മലയാളത്തിന്‍റെ സൂപ്പർ താരം മമ്മൂട്ടിക്കൊനൊപ്പമാണ് നിക് ഊട്ട് കൊച്ചി കാണാനിറങ്ങിയത്.
ലോകത്തെ മാറ്റിമറിച്ച ടറർ ഓഫ് വാർ എന്ന ആ ഒറ്റ ഫോട്ടോ തന്നെയാണ് നിക് ഊട്ടെന്ന പോട്ടോ ജേർണലിസ്റ്റിലേക്ക് മമ്മൂട്ടിയെയും ആകർഷിച്ചത്. ഫോട്ടോ ഗ്രഫിയിൽ കമ്പമുള്ള സൂപ്പർ താരത്തിന് നിക് ഊട്ടിനെ നേരിൽ കണ്ട് സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നില്ല. ഒടുവിൽ കേരള്തതിന്‍റെ അതിഥിയായെത്തിയ നിക്കൂട്ടിന് കൊച്ചി കാണാൻ കൂട്ട് പോയത് മ്മൂട്ടിയായിരുന്നു. ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താനുള്ള യാത്രയിൽ ബോട്ട് ജെട്ടിവരെ നിക് ഊട്ടിന് കൂട്ടായെത്തിയതും സൂപ്പർ താരം.
നെരത്തെ കൊച്ചി മെട്രോയിലും നിക് ഊട്ട് സഞ്ചരിച്ച് നഗരകാഴ്ചകൾ ആസ്വദിച്ചു. ബോട്ട് ജെട്ടിയിൽ നിക് ഊട്ട് എത്തുന്നതറിഞ്ഞ് നിരവധി ആരാധകരും കാത്ത് നിൽപ്പുണ്ടായിരുന്നു. ചിലർ നിക് ഊട്ടിന് കാരിക്കേച്ചർ സമ്മാനമായി നൽകിയാണ് സന്തോഷം പ്രകടിപ്പിച്ചത്. എല്ലാം ആസ്വദിച്ച് ഫോർട്ട് കൊച്ചിയുടെ രാത്രികാഴ്ചകൾ തേടി നിക് ഊട്ട് യാത്രതിരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam