അഞ്ചലിലെ ആൾക്കൂട്ട കൊലപാതകം: പൊലീസിനെതിരെ സിപിഎം

By Web DeskFirst Published Jul 18, 2018, 11:41 AM IST
Highlights
  • പ്രതികളുടെ ഫോൺ രേഖകളും പൊലിസ് പരിശോധിക്കുന്നുണ്ട്..ഇപ്പോൾ പിടിയിലായ പ്രതികൾ സംഭവ സ്ഥലത്തേക്ക് ആരയൊക്ക വിളിച്ച് വരുത്തി എന്നറിയാനാണിത്. 

കൊല്ലം: അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസില്‍ പൊലീസിനെതിരെ സിപിഎം. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും മറ്റ് പ്രതികളെ പിടിക്കാൻ തയ്യാറാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാല്‍ വിമര്‍ശിച്ചു.

അതേസമയം കൊല്ലപ്പെട്ട മണിക് റോയിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്ത് വിട്ട മണിക് റോയിയുടെ ഈ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം.

തന്നെ നാല് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സംഭാഷണത്തിൽ മണിക് പറയുന്നുണ്ടു. പക്ഷേ പൊലീസ് ശശിധരക്കുറുപ്പിലും ആസിഫിലും അന്വേഷണം അവസാനിപ്പിച്ചു..ഈ ദൃശ്യങ്ങളില്‍ പറയുന്ന ആളുകളെ കണ്ടെത്താൻ സമീപവാസികളുടെ മൊഴി എടുക്കാനാണ് പൊലീസിന്‍റെ നീക്കം.പ്രതികളുടെ ഫോൺ രേഖകളും പൊലിസ് പരിശോധിക്കുന്നുണ്ട്..ഇപ്പോൾ പിടിയിലായ പ്രതികൾ സംഭവ സ്ഥലത്തേക്ക് ആരയൊക്ക വിളിച്ച് വരുത്തി എന്നറിയാനാണിത്. 

click me!