ടിഡിപി കോൺ​​ഗ്രസിൽ ലയിച്ചാൽ തൂങ്ങിമരിക്കും;  ആന്ധ്രാ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ

Web Desk |  
Published : Jun 07, 2018, 05:07 PM ISTUpdated : Jun 29, 2018, 04:07 PM IST
ടിഡിപി കോൺ​​ഗ്രസിൽ ലയിച്ചാൽ തൂങ്ങിമരിക്കും;  ആന്ധ്രാ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ

Synopsis

കോൺ​​ഗ്രസ്-ടിഡിപി ലയനത്തിന് സാധ്യതയില്ല രാഹുൽ​ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ലയനം എന്നല്ല അർത്ഥം അങ്ങനെ സംഭവിച്ചാൽ ആത്മഹത്യ ചെയ്യും

ആന്ധ്രാപ്രദേശ്: തെലു​ഗു ദേശം പാർട്ടി കോൺ​ഗ്രസിൽ ലയിച്ചാൽ തൂങ്ങിമരിക്കുമെന്ന്  ആന്ധ്രാപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കെ. ഇ. കൃഷ്ണമൂർത്തി. ''ടിഡിപി കോൺ​ഗ്രസിൽ ലയിക്കാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ അന്തിമതീരുമാനം പാർട്ടിയുടേത് മാത്രമാണ്. അങ്ങനെ സംഭവിച്ചാൽ ഞാൻ തൂങ്ങിമരിക്കും'' കൃഷ്മണമൂർത്തി മാധ്യമങ്ങളോട് പറഞ്ഞു. 2019 ലെ ഇലക്ഷനിൽ ടിഡ‍ിപി- കോൺ​​ഗ്രസ് ലയന സാധ്യതയുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണമൂർത്തി. 

കർണാടക മുഖ്യമന്ത്രി എച്ച്. ‍ഡി. ദേവ​​ഗൗഢയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധിയുമായി  ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ്  മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായി‍‍ഡു  കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതിയും പാരമ്പര്യഭരണവും കൈ മുതലാക്കിയ പാർട്ടിയാണ് കോൺ​​ഗ്രസ് എന്ന് കൃഷ്ണമൂർത്തി പറയുന്നു.

കോൺ​​ഗ്രസ് മുക്ത ഭാരതം എന്നതാണ് തെലു​ഗുദേശം പാർട്ടി മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. വൈഎസ്ആർ കോൺ​​ഗ്രസ്സും ബിജെപിയും തമ്മിൽ നടത്തിയ രഹസ്യ ധാരണയുടെ  ഭാ​ഗ‌മായുള്ള നാടകമാണ് എംപിമാരുടെ രാജിയിലേക്ക് നയിച്ചത്. രാഹുൽ ​ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് കോൺ​ഗ്രസ് ടിഡിപി ലയനം എന്നല്ല അർത്ഥമാക്കുന്നതെന്നും കെ. ഇ. കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല
സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ; സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം