വിദ്യാര്‍ത്ഥിനിയുമൊത്ത് സ്വകാര്യ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം

Published : Aug 04, 2017, 11:16 PM ISTUpdated : Oct 05, 2018, 01:58 AM IST
വിദ്യാര്‍ത്ഥിനിയുമൊത്ത് സ്വകാര്യ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം

Synopsis

വിദ്യാര്‍ത്ഥിനിയുമൊത്ത് സ്വകാര്യ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ത അധ്യാപകനെതിരെ പ്രതിഷേധം .   ആസമിലെ ഹെയലാക്കണ്ടി ജില്ലയിലെ മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ ഫെയ്സുദ്ദീന്‍ ലസ്കറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലേഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അദ്ധ്യാപകനെതിരെ പരാതി കൊടുത്തിട്ടുണ്ട്. മറ്റൊരും സ്ത്രീയെ ആക്രമിച്ചതിന് നാട്ടുകാര്‍ നേരത്തെ ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈയിലെ ഒരു വിരലും അന്നത്തെ മര്‍ദ്ദനത്തിനൊടുവില്‍ നാട്ടുകാര്‍ മുറിച്ചുമാറ്റിയിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിവിധ സംഘടനകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് അദ്ധ്യാപകനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. അദ്ധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിത്രം സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്ത നസീര്‍ മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെ തിരിച്ചറിയാവുന്ന തരത്തില്‍ ഇയാള്‍ ചിത്രം പ്രചരിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോടും വിദ്യാഭ്യാസ സെക്രട്ടറിയോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി കസാഖ്സ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
നിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം