അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന്റെ നിയമനം വിവാദത്തില്‍

Web Desk |  
Published : Jun 10, 2016, 12:08 PM ISTUpdated : Oct 04, 2018, 06:00 PM IST
അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന്റെ നിയമനം വിവാദത്തില്‍

Synopsis

അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കല്‍ തസ്തികയില്‍ നിയമിക്കുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന്. സ്ഥിരം നിയമനത്തിന് ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം വേണം. ഡെപ്യൂട്ടേഷനാണെങ്കില്‍ അന്താരാഷ്ട്രാ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണം. അല്ലെങ്കില്‍ മുന്‍ അന്താരാഷ്ട്രാ പരിശീലകനാകണം. എന്നാല്‍ അജിതിന്റെ യോഗ്യത എംസിഎയാണ്. പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു. ചുമതലയേറ്റയുടന്‍ അജിത് അവധിയിലാണ്. വിവാദം ശക്തമാകുന്നതിനിടെ പത്മിനി തോമസ് അഞ്ജുവിനെ പരോക്ഷമായി വിമര്‍ശിച്ചും കായകമന്ത്രിയെ പിന്തുണച്ചു. അഞ്ജുവിനെ മന്ത്രി അപമാനിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മിനി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ജു അഴിമതിക്കാരിയല്ലെങ്കിലും ധൂര്‍ത്ത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.

കായികമന്ത്രി കൂടുതല്‍ വിശദീകരണമായി രംഗത്തെത്തി. കൗണ്‍സിലിലെ ചില നിയമനങ്ങളെ കുറിച്ചും ചിലരുടെ വിദേശയാത്രകളെ കുറിച്ചുമാണ് അഞ്ജുവിനോട് ചോദിച്ചതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ബംഗ്‌ളൂരുവില്‍ നിന്നുള്ള യാത്ര അഞ്ജുവിന് ചീത്തപ്പേരുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. സൗഹൃദത്തോടെ പിരിഞ്ഞ കൂടിക്കാഴ്ചക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് അഞ്ജു പരാതിപ്പെട്ടത്. അഞ്ജുവിനെ മറയാക്കി കായികമേഖലയിലെ അഴിമതിയെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള