
ദില്ലി: അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹര സമരം ഒത്തുതീര്‍പ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര ജലവിഭവമന്ത്രി ഗിരീഷ് മഹാജന് സമരവേദിയിലെത്തി ചര്‍ച്ച നടത്തി.ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു
ആരോഗ്യനില മോശമായി തുടരുമ്പോഴും മരണം വരെ നിരാഹാരം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അണ്ണാ ഹസാരെ. 27 കര്‍ഷകരും അണ്ണാഹസാരെയ്ക്കൊപ്പം രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക്ക് പട്ടേലും യുപിയിലെയും മഹാരാഷ്ട്രയിലെയും വനിതായുവജന സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലോക്പാല്‍ രൂപീകരിക്കുക സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര ദൂതനായി എത്തിയ മഹാരാഷട്ര ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ ഹസാരയെ അറിയിച്ചു.ജനപ്രതിനിധികളെ തിരികെ വിളിക്കാന്‍ ജനങ്ങള്‍ക്ക് തന്നെ അനുമതി നല്‍കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം അംഗീകരിക്കണമെന്ന് അണ്ണാ ഹസാരെ അവശ്യപ്പെട്ടു.ഇതിനിടയില്‍ അണ്ണാസഹാരെയുടെ ശരീര ഭാരം മൂന്നരകിലോ കുറഞ്ഞെന്നും രക്തസമ്മര്ദം വര്‍ധിച്ചെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam