സൈനികര്‍ക്കുള്ള മദ്യം മറിച്ചുവില്‍ക്കുന്നു; ആരോപണവുമായി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Web DeskFirst Published Jan 28, 2017, 4:59 PM IST
Highlights

ദില്ലി: ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുമായി സൈനികര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവരുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ ഇതിര്‍ത്തി രക്ഷാ സേനയിലെ ഒരു ക്ലര്‍ക്ക് ഫേസബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാവുന്നത്. സൈനികര്‍ക്കുള്ള മദ്യം പുറത്തുള്ളവര്‍ക്കായി മറിച്ചുവില്‍ക്കുന്നെന്നും ഇത് സംബന്ധിച്ച് താന്‍ പരാതിപ്പെട്ടിട്ടും പരിഹാരമൊന്നും ഉണ്ടായില്ലെന്നും ആരോപിച്ച് നവ്‍രതന്‍ ചൗധരി എന്നയാളാണ് ഫേസ്ബുക്കില്‍ സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം വാര്‍ത്തയായതോടെ ബി.എസ്.എഫ് അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നുവെന്നാരോപിച്ച് പൂഞ്ച് 29ാം ബറ്റാലിയനിലെ  മറ്റൊരും സൈനികന്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ കച്ചില്‍ 150ാം ബറ്റാലിയനിലാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ച നവ്‍രതന്‍ ചൗധരി ജോലി ചെയ്യുന്നത്. ജനുവരി 26നാണ് അദ്ദേഹം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ കുപ്പിയുമായി പോകുന്നതും ഇയാളുടെ വീഡിയോയില്‍ കാണാം. നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശങ്ങളാണ് ഉറപ്പുനല്‍കുന്നതെന്നും എന്നാല്‍ ബി.എസ്.എഫുകാര്‍ക്ക് നല്ല ഭക്ഷണം ചോദിക്കാനുള്ള അവകാശം പോലുമില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ആരെങ്കിലും ഭക്ഷണത്തെക്കുറിച്ച് പരാജയപ്പെട്ടാല്‍ അയാള്‍ എന്തോ വലിയ സുഖ സൗകര്യം ചോദിച്ചത് പോലെ വലിയ കുറ്റക്കാരനായി കാണും. അഴിമതി അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്. പക്ഷേ ആരും അതിനായി രംഗത്ത് വരില്ല. അഴിമതി പുറത്തുപറയുന്നവരാണ് ശിക്ഷിക്കപ്പെടുന്നത്. എല്ലാ കുറ്റവും അയാളുടെ മേല്‍ വെച്ചുകെട്ടും. അഴിമതിക്കാര്‍ക്ക് ഒന്നും സംഭവിക്കില്ല. രാജ്യത്തിന് വേണ്ടി സത്യസന്ധതയോടെ നിലകൊണ്ടതിന് താന്‍ ശിക്ഷിക്കപ്പെട്ടു. തെറ്റുകളെക്കുറിച്ച് പരാതിപ്പെടുമ്പോള്‍ തന്നെ  മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റുകയാണെന്നും അദ്ദേഹം പറയുന്നു.

click me!