
ദില്ലി: ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നോയിഡയിലെ വീടിനു നേരെ ആക്രമണം. പ്രശാന്ത് ഭൂഷന്റെ വീട്ടു മതിലില്‍ ഏഴെട്ട് പേരടങ്ങുന്ന സംഘം മഷി ഒഴിച്ചു. സംഭവം നടക്കുമ്പോാള്‍ പ്രശാന്ത് ഭൂഷണ്‍ വീട്ടിലില്ലായിരുന്നു.
ഷേക്‌സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. യോഗി ആദിത്യനാഥിന് പൂവാലവേട്ട സംഘത്തിന്റെ പേര് ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നാക്കാന്‍ ധൈര്യമുണ്ടോയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയും വിശ്വഹിന്ദു പരിഷത്തും കോണ്‍ഗ്രസും പ്രശാന്ത് ഭൂഷനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam