കോണ്‍ഗ്രസ് ഇടത് ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സിപിഎം നേതാക്കളെന്ന് ആന്റണി

Web Desk |  
Published : May 25, 2017, 11:52 AM ISTUpdated : Oct 05, 2018, 02:38 AM IST
കോണ്‍ഗ്രസ് ഇടത് ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സിപിഎം നേതാക്കളെന്ന് ആന്റണി

Synopsis

ദില്ലി: ബി ജെ പിക്കെതിരായ കോണ്‍ഗ്രസ് ഇടതു ഐക്യത്തിന് തടസ്സം നില്ക്കുന്നത് കേരളത്തിലെ സി പി ഐ എം നേതാക്കളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കേരള ഘടകം തയ്യാറാവണമെന്നും കോടിയേരി ബാലകൃഷ്ണനും പിണറായിക്കും ഒരിക്കല്‍ ഈ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും എ കെ ആന്റണി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ തലത്തില്‍ പൊതു ശത്രുവിനെ നേരിടുമ്പോള്‍ പ്രാദേശിക തര്‍ക്കങ്ങള്‍ അതിന് തടസ്സമായി നില്‍ക്കരുതെന്ന് ഏ കെ ആന്റണി ചൂണ്ടിക്കാട്ടി. ബംഗാള്‍ ഘടകം ക്ഷയിച്ചതോടെ കേരളഘടകത്തിനാണ് ഇപ്പോള്‍ ദേശീയതലത്തില്‍ വന്‍ സ്വാധീനമുള്ളത്. ഇതാണ് ഐക്യത്തിന് തടസ്സമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകൂ എന്നും എ കെ ആന്റണി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം