ദേവാസ്-ആന്‍ട്രിക്സ് കരാര്‍ റദ്ദാക്കിയതു രാജ്യതാത്പര്യം മുന്‍നിര്‍ത്തി: ഐഎസ്ആര്‍ഒ

By Asianet newsFirst Published Jul 26, 2016, 1:48 PM IST
Highlights

ബംഗളൂരു: ദേവാസ് ആന്‍ട്രിക്‌സ് കരാര്‍ റദ്ദാക്കിയതു രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണെന്നും ആര്‍ബിട്രേഷന്‍ ഉത്തരവ് പരിശോധിച്ചുവരികയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഉത്തരവ് പഠിച്ചതിന് ശേഷം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേവാസിന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വിദേശവിനിമയ ചട്ടം ലംഘിച്ചതിനു നോട്ടീസ് അയച്ചിട്ടുണ്ടെന്നും കരാറിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

click me!