ചായക്കും പഫ്സിനും നടി അനുശ്രീയില്‍ നിന്ന് 680 രൂപ വാങ്ങിയെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്

Published : Mar 12, 2017, 05:41 PM ISTUpdated : Oct 04, 2018, 07:18 PM IST
ചായക്കും പഫ്സിനും നടി അനുശ്രീയില്‍ നിന്ന് 680 രൂപ വാങ്ങിയെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്

Synopsis

സെപ്റ്റംബര്‍ 23നായിരുന്നു തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കിച്ചണ്‍ റസ്റ്റോറന്റിനെതിരെ സിനിമാതാരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. വിമാനത്താവളത്തിലെത്തിയ താന്‍ ഒരു കാപ്പിയും ഒരു കട്ടന്‍ചായയും രണ്ട് പഫ്സും കഴിച്ചതിന് ലഭിച്ച 680 രൂപയുടെ ബില്ലും പോസ്റ്റ് ചെയ്തായിരുന്നു തീവെട്ടി കൊള്ളയെക്കുറിച്ചുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവം സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയായിരുന്നു.

സംസ്ഥാന ഭക്ഷ്യാ സുരക്ഷാ വിഭാഗത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്തര്‍ദേശീയ വിമാനത്താവളത്തിലെ റസ്റ്റോറന്റില്‍ നടപടി സ്വീകരിക്കാനുള്ള നിയമതടസ്സം മനുഷ്യാവകാശ കമ്മീഷനെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തോട് റസ്റ്റോറന്റിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നും സംസഥാന മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?