തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖ ഹൈക്കോടതിയില്‍ എത്തി

Published : Nov 14, 2017, 09:39 AM ISTUpdated : Oct 04, 2018, 07:17 PM IST
തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖ  ഹൈക്കോടതിയില്‍ എത്തി

Synopsis

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വിവേക് തന്‍ഖ ഹൈക്കോടതിയില്‍ എത്തി. തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയാണ് തന്‍ഖ കോടതിയില്‍ ഹാജരായത്.  എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി വിവേക് തന്‍ഖ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാകുന്നത് സുഹൃത്ത് എന്ന നിലയില്‍ മാത്രമാണെന്ന് വിവേക തന്‍ഖ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് വിവേക് തന്‍ഖ പ്രതികരിച്ചത്.   

കോണ്‍ഗ്രസിന്‍റെ പ്രതിക്ഷേധം ശക്തമാകുമ്പോള്‍ തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ തന്‍ഖയോട് ആവശ്യപ്പെട്ടിരുന്നു. തന്‍ഖ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഇന്നലെ പ്രതികരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർക്കിടകവാവ് ബലിത‍ർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു; രക്ഷാപ്രവർത്തനം തുടരുന്നു