ജയലളിതയുടെ മരണ വാര്‍ത്ത നിഷേധിച്ച് ആശുപത്രി അധികൃതര്‍; തമിഴ് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു

Published : Dec 05, 2016, 12:37 PM ISTUpdated : Oct 04, 2018, 07:57 PM IST
ജയലളിതയുടെ മരണ വാര്‍ത്ത നിഷേധിച്ച് ആശുപത്രി അധികൃതര്‍;  തമിഴ് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു

Synopsis

അതേസമയം ജയലളിത മരിച്ചെന്ന് വാര്‍ത്ത നല്‍കിയ തമിഴ് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു. അതോടൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് താഴ്ത്തി കെട്ടിയ പതാക തിരികെ ഉയര്‍ത്തിയിട്ടുമുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്തയാണ് ആശുപത്രിക്ക് മുന്നില്‍ വലിയ സംഘര്‍ഷത്തിന് കാരണമായത്. ഇപ്പോഴും അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇതോടെ സംസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഐടി സ്ഥാപനങ്ങള്‍ക്ക് ഉച്ചക്കുതന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ നേരത്തെ വിട്ടു. നഗരത്തിലടക്കം സംസ്ഥാനത്താകെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. തമിഴ്നാട്ടില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ - ഇറാൻ ബന്ധത്തിൽ പുതിയ നീക്കം, മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം
ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; രണ്ടു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്