അറബ് ഉച്ചകോടി ഇന്നു തുടങ്ങും

Web Desk |  
Published : Apr 15, 2018, 12:26 AM ISTUpdated : Jun 08, 2018, 05:47 PM IST
അറബ് ഉച്ചകോടി ഇന്നു തുടങ്ങും

Synopsis

അറബ് ഉച്ചകോടി ഇന്നു തുടങ്ങും

അറബ് ഉച്ചകോടിക്ക് ഇന്നു ദമാമിൽ തുടക്കമാകും. സിറിയയിലെ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഭ്യന്തരകലാപങ്ങളുംതീവ്രവാദവിരുദ്ധപ്രവർത്തനങ്ങളുംചർച്ചയാകും. അറബ് രാജ്യങ്ങളിൽ ഇറാന്‍റെയും  തുർക്കിയുടെയും ഇടപെടലുകൾക്കെതിരെ ഉച്ചകോടി ശക്തമായ വിമർശനമുയർത്തും.

ഖത്തർ പ്രതിസന്ധി ഉച്ചകോടിയിൽ വിശകലനം ചെയ്യില്ലെന്ന് സൗദി വിദേശ കാര്യാ മന്ത്രി ആദിൽ അൽ ജുബൈർ അറിയിച്ചു. എന്നാൽ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ ഉച്ചകോടിയില്‍ ചര്‍ച്ചയാവുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബ്ദുൽ ഗൈത് പറഞ്ഞു. ദമ്മാമിൽ നടക്കുന്ന ഇരുപത്തി ഒൻപതാമത് അറബ് ഉച്ചകോടിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ഭൂരിഭാഗം അറബ് രാഷ്ട്ര നേതാക്കളും പങ്കെടുക്കും. എന്നാൽ അറബ് ലീഗിൽ നിന്ന് സിറിയയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

യു. എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ആഫ്രിക്കൻ യൂണിയൻ കമ്മീഷണർ മൂസ ഫക്കി, സിറിയയിലെ ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തുറ അടക്കമുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ,ഭീകര വിരുദ്ധ പോരാട്ടം എന്നിവ ഉച്ചകോടിയിൽ മുഖ്യ ചർച്ചാ വിഷയമാകുമെന്നു അറബ് ലീഗ് വ്യക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ചു നാളെ ദമ്മാമിലെ പ്രധാന നിരത്തുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും കിഴക്കൻ പ്രവിശ്യ ട്രാഫിക് ഡയറക്ട്രേറ്റ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ