
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ നിലവിലെ സ്ഥാനി സുൽത്താൻ അറക്കൽ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു. തലശ്ശേരി ചിറക്കരയിലുള്ള ആയിശ മഹലിൽ വെച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. അറക്കൽ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായ ഇവർ 2006 സെപ്തംബർ 27-നാണ് അധികാരമേറ്റത്.
ദീർഘകാലമായി വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് അവശ നിലയിലായിരുന്നു. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ നടക്കും. 5 മക്കളാണ്. അറക്കൽ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന മുതവല്ലി സ്ഥാനത്തെ പ്രവർത്തനങ്ങളിലൂടെ മകൻ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam