
ശബരിമല സന്നിധാനത്തെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 25 ലക്ഷം ടിൻ അരവണ കരുതല്‍ ശേഖരത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. അന്നദാന മണ്ഡപത്തിന്റെ നിർമ്മാണവും പൂർത്തിയായി.
ശബരിമല തീർത്ഥാടനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ് പമ്പയും സന്നിധാനവും. തീർത്ഥാടകർക്ക് മുടക്കകൂടാതെ പ്രസാദം വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. തീർത്ഥാടനത്തിനായി നടതുറക്കമ്പോള്‍ അരവണയുടെ കരുതല്‍ ശേഖരം ഇരുപത്തിയഞ്ച് ലക്ഷം ടിന്നാക്കാനാണ് ദേവസ്വംബോർഡിന്റെ തീരുമാനം ദിനപ്രതി 200കൂട്ട് അരവണ വീതമാണ് ഇപ്പോള്‍ നിർമ്മിക്കുന്നത്. ഇതുവരെ ഇരുപത് ലക്ഷം റ്റിൻ അരവണ നിർമ്മിച്ച് കഴിഞ്ഞു. ഇർപ്പംകടക്കാതെ ഗുമനിലവാരം ഉയർത്തുന്നതിന് വേണ്ടി പുതിയ അരവണ നിർമ്മാണ മിഷ്യനും ശബരിമലയില്‍ ഉപയോഗിക്കുന്നണ്ട്. ഉണ്ണിഅപ്പത്തിന്റെ കരുതല്‍ ശേഖരം അഞ്ച് ലക്ഷം കവർ ആയിരിക്കും.
ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. അയ്യായിരം പേർക്ക് ഒരേസയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ആധുനിക രീതിയിലുള്ള പാചകപ്പുരയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിനോട് ചേർന്ന് തന്നെ പതിനായിരം പേർക്ക് വിരിവക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി പൊങ്കല്‍ പുലാബ് എന്നിവയും തയ്യാറാക്കുന്നുണ്ട്. സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് മൂന്ന് നേരവും ഭക്ഷണം ഉണ്ടാകും അതേസമയം അയ്യപ്പസേവാസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍ക്ക് അന്നധാനത്തിനുള്ള അനുമതി ഇതുവരെയായും ലഭിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam