അരീക്കോട് പീഡനം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Web Desk |  
Published : Jul 20, 2018, 01:29 PM ISTUpdated : Oct 02, 2018, 04:20 AM IST
അരീക്കോട് പീഡനം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Synopsis

നടപടി പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിന്‍മേല്‍

മലപ്പുറം: അരീക്കോ‍ട് പീഡനക്കേസില്‍ പ്രതിയെ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടേതാണ് നടപടി.

അരീക്കോട് സ്വദേശിയായ അഫ്സത്തിനെയാണ് തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. 16കാരിയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചെന്നതാണ് അരീക്കോട് കേസ്. പ്രതിയായ ഹാരിസുമായി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന ആക്ഷേപം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു.

അരീക്കോ‍ട് പീഡനക്കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഈ ആരോപണം പരിശോധിക്കുകയും റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഐജി എം ആര്. അജിത്കുമാര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്. പ്രതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥ അഫ്സത്തും ഒരേ നാട്ടുകാരായതിനാല്‍ കൂടുതല്‍ ആക്ഷേപം ഉയരാതിരിക്കാനുള്ള നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതി ഹാരിസിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ