ആള്‍ദൈവത്തിന്‍റെ അനുയായികള്‍ കോടതി വളഞ്ഞു; സൈന്യം കോടതിക്കുള്ളിൽ

Published : Aug 25, 2017, 03:48 PM ISTUpdated : Oct 04, 2018, 07:33 PM IST
ആള്‍ദൈവത്തിന്‍റെ അനുയായികള്‍ കോടതി വളഞ്ഞു; സൈന്യം കോടതിക്കുള്ളിൽ

Synopsis

ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സിങ്ങിന്‍റെ 60000 അനുയായികൾ കോടതി വളപ്പ് വളഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കോടതി പരിസരത്ത് സൈന്യം വീണ്ടും ഫ്ലാഗ് മാർച്ച് നടത്തി . ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു . റാം റഹീമിനെ തൽക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാൻ ആലോചന നടക്കുകയാണ്.

ഹരിയാനയിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു . അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷം പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി . 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയായ സ്ത്രീയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്, മർദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയ്ക്ക്
'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി