കശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

By Web DeskFirst Published Jul 22, 2018, 10:01 AM IST
Highlights
  • പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെയാണ് വെടിയേറ്റ നിലയിൽ മുഹമ്മദ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്

click me!