
കഴിഞ്ഞ ഞായാറാഴ്ച്ചയാണ് ഇത്തിത്തിത്താനത്തെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കായിരുന്ന അൻപതുകാരി ശ്രീലതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നും സംഭവം കൊലപാതമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രത്യേക ടീമുകളായി തിരിച്ച് പൊലീസ് നടത്തിയ അന്വേഷണണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
കൊല്ലപ്പെട്ട ശ്രീലതയുടെ അയൽവാസിയായ പതിനാറുകാരൻ വീട്ടിൽ ഇടയ്ക്ക് വന്നു പോയിരുന്നു. പത്താം ക്ലാസ്സിൻ പഠനം നിർത്തിയ പതിനാറുകാരന്റെ അവസ്ഥയിൽ അനുകമ്പ തോന്നിയ ശ്രീലത ടിയാന് വീട്ടിൽ വരുന്നതിന് അനുമതി നൽകിയിരുന്നു. കഞ്ചാവിന് അടിമയായ ഇയാൾ സുഹൃത്തായ നിവിൻ ജോസഫുമായി ചേർന്ന് പണത്തിനു വേണ്ടി ശ്രീലതയെ കൊലപ്പെടുത്തുകയായിരുന്നു.
പതിനൊന്നാം തീയതി പതിവുപോലെ വീടിന്റെ വാതിൽ മുട്ടിയ പതിനാറുകാരന് ശ്രീലത വാതിൽ തുറന്ന് കൊടുത്തു. തുടർന്ന് പതുങ്ങിയിരുന്ന നിധിൻ ജോസഫ് കൈയിൽ കരുതിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശ്രീലതയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഞ്ചാവിന് അടിമകളായ പ്രതികൾ ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.
ഒന്നാം പ്രതി നിവിൻ ജോസഫ് ചങ്ങനാശേരിയിലെ ജ്വവൽറിയിൽ മാല വിൽക്കുന്നതിന്റെ സി സി വി ടി വി ദൃശ്യങ്ങളും ആയുധവും പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക്, വിരലടയാള റിപ്പോർട്ടുകളും ടെലിഫോൺ രേഖകളും കേസിൽ നിർണ്ണായകമായി. ഡിവൈഎസ്‍പിമാരായ വി അജിത്, ഗിരീഷ് പി സാരഥി, സി ഐമാരായ ബിനു വർഗീസ്, ഷാജിമോൻ ജോസഫ്, എസ് ഐ മാരായ സി സി തോമസ്, വി ബിജൂ ,പ്രദീപ് എസ് ,മനോജ് എം, എം എസ് ഷിബു,ഷാഡോ പൊലീസ് അംഗങ്ങൾ എന്നിവരുടെ നേത്യത്വത്തിലായിരുന്നു കേസ് അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam