എടിഎമ്മില്‍ നിറയ്‍ക്കാനായി കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published : Nov 28, 2016, 05:07 PM ISTUpdated : Oct 04, 2018, 11:17 PM IST
എടിഎമ്മില്‍ നിറയ്‍ക്കാനായി കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Synopsis

ബംഗളുരുവില്‍ എടിഎമ്മില്‍ നിറയ്‍ക്കാനായി കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡ്രൈവര്‍ ഡൊമനികിന്റെ ഭാര്യ എവ്‍ലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഡൊമിനികിനായി കേരളത്തിലുള്‍പ്പെടെ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗളുരുവിലെ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുപോയ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയടങ്ങിയ വാനുമായി പണം നിറക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഡ്രൈവര്‍ ഡൊമനിക് മോഷ്‌ടിച്ച നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയും വാഹനവും വസന്ത്നഗറില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഡൊമനിക് പണവുമായി രക്ഷപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഭാര്യ എവി‍ലിന്റെ നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. രക്ഷപ്പെടാന്‍ വേറെ വഴിയില്ലെന്ന് വ്യക്തമായതോടെ എഴുപത്തിയൊമ്പത് ലക്ഷം രൂപയുമായി എവ്‍ലിന്‍ മകനോടൊപ്പം ബാനസവാഡി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പന്ത്രണ്ട് ലക്ഷം രൂപയുമായി ‍ഡൊമനിക് ബംഗളുരു വിട്ടതായാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്തുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.. നാല് സംഘങ്ങളായി തിരിഞ്ഞാണ് ബംഗളുരു പൊലീസിന്റെ അന്വേഷണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്തുവിട്ടു; തകർത്തത് മൈനുകൾ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ്