
മറയൂരിൽ വനപാലകരുടെ വാഹന പരിശോധനയ്‍ക്കിടെ നൂറു കിലോ ചന്ദനവുമായി മൂന്നുപേർ പിടിയിലായി. ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് വനപാലകർ കീഴടക്കിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു.
രഹസ്യ വിവരത്തെ തുടർന്ന് മറയൂർ റെയ്‍ഞ്ചോഫീസറുടെ നേതൃത്വത്തിൽ തലയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നൂറുകിലോ ചന്ദന വേരുകൾ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന വെളളത്തൂവൽ സ്വദേശികളായ ബിനോയ്, ജോമോൻ, വൈക്കം ഉദയനാപുരം സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. ചന്ദന കടത്തിന് നേതൃത്വം നൽകിയ അടിമാലി കൂമ്പൻ പാറ സ്വദേശി ഷൈജുവാണ് ഓടി രക്ഷപ്പെട്ടത്.
അറസ്റ്റിനിടെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയതിനു പിന്നാലേ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തുമായിരുന്നു പ്രതികൾ രക്ഷപെടാൻ ശ്രമിച്ചത്. സംഘർഷത്തിൽ വനപാലകരായ സന്തോഷ്, അനീഷ്, ഹരികുമാർ എന്നിവർക്ക് സരമായ പരിക്കേറ്റു ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‍തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam