പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ച​ സംഭവം; ഒരാൾ പിടിയിൽ

Published : Sep 11, 2017, 10:46 PM ISTUpdated : Oct 05, 2018, 12:18 AM IST
പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ച​ സംഭവം; ഒരാൾ പിടിയിൽ

Synopsis

തിരുവനന്തപുരം: കഴക്കൂട്ടത്ത്  പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ച​ക്കേസിൽ ഒരാൾ പിടിയിൽ . തുമ്പ സ്വദേശി അനിയെയാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

​കഴിഞ്ഞ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം . ബോംബ് കേസിലെ വാറണ്ട് പ്രതിയായ അനിയെ പിടികൂടാനുളള ശ്രമത്തിനിടെയാണ് ​കഴക്കൂട്ടം സ്റ്റേഷനിലെ  സിവിൽ പൊലീസ് ഓഫീസർ മഹേഷിന് കുത്തേറ്റത് ,സംഭവത്തിനുശേഷം ഒളിവിൽ പോയ അനിയെ കാഞ്ഞിരംകുളം ഭാഗത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

ഇയാൾക്കെതിരെ കൊലപാതക ശ്രമമുൾപ്പെടെ നിരവധിക്കേസുകൾ നിലവിലുണ്ട്. കഴകൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീ.എ.പ്രമോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് കഴകൂട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.അജയ്കുമാറാണ്    പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി, ബിഹാർ സ്വദേശിനി പിടിയിൽ
തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയ 22 ബുദ്ധ സന്ന്യാസിമാർ കൊളംബോ എയര്‍പോര്‍ട്ടിൽ പിടിയിൽ, ലഗേജിൽ അഞ്ച് കിലോ കെട്ടുകളായി 110 കിലോ കഞ്ചാവ്