ലോകത്തിലെ മികച്ച താരത്തെ അര്‍ജന്‍റീന അര്‍ഹിക്കുന്നില്ല: വിദാല്‍

Web Desk |  
Published : Jun 23, 2018, 04:41 PM ISTUpdated : Jun 29, 2018, 04:19 PM IST
ലോകത്തിലെ മികച്ച താരത്തെ അര്‍ജന്‍റീന അര്‍ഹിക്കുന്നില്ല: വിദാല്‍

Synopsis

അയാള്‍ ഞാന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമാണ്.

സാന്റിയാഗോ: അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ പിന്തുണച്ച് ചിലിയുടെ മധ്യനിര താരം  അര്‍തുറോ വിദാല്‍. ക്രൊയേഷ്യക്കെതിരേ തോല്‍വിക്ക് ശേഷം മെസി വിമര്‍ശിക്കപ്പെടുമ്പോഴാണ് വിദാലിന്റെ പിന്തുണ എത്തിയത്.

മെസിയെ കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം അയാള്‍ ഞാന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. എന്നാല്‍ അര്‍ജന്റീനയുടെ ദേശീയ ടീം മെസിയെ ഒരിക്കലും അര്‍ഹിക്കുന്നില്ല. മെസിയെ ഉപയോഗിക്കാന്‍ അവര്‍ക്ക് അറിയില്ല. എന്നാല്‍ എനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ല. കാരണം മത്സരങ്ങള്‍ കണ്ടിട്ടില്ല.

ഈ ലോകകപ്പില്‍ ചെറിയ ടീമുകള്‍ കുതിച്ച് കയറുന്ന് കാണുന്നു. അതിനര്‍ത്ഥം ഫുട്‌ബോള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ്. ഇപ്പോള്‍ അവധികാലം ആഘോഷിക്കുന്ന വിദാല്‍ ഈ ലോകകപ്പ്് അധികം പിന്തുടരാറില്ലെന്നും പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നീറ്റ്' ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന് എബിവിപി, കേരളത്തിൽ പിഎം ശ്രീ ഉടൻ നടപ്പാക്കണമെന്നും ആവശ്യം
'കാവേരിയിലെ വെള്ളം വേണ്ടെന്ന് പറയാതെ വരേണ്ട'; വിജയ്‍യെ തടയുമെന്ന് കന്നഡ സംഘടനകൾ, ഓഗസ്റ്റ് 13ന് കർണാടക ബന്ദ്